കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ അടിയന്തിര ചികിത്സ ആവശ്യമായ 62കാരനെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു.......
കൊച്ചി: കാര്‍ഗില്‍ വിജയ് ദിവസിന്റെ 26-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിന് ഇന്ത്യന്‍ സൈന്യം പ്രത്യേക ഔട്ട്റീച്ച് പരിപാടി ആരംഭിച്ചു.പരിപാടിയുടെ ഭാഗമായി ഒരു ഓഫീസര്‍, ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ), മൂന്ന് മറ്റ് റാങ്കുകള്‍ (ഒആര്‍) എന്നിവരടങ്ങുന്ന സൈനിക പ്രതിനിധി സംഘം രാജ്യത്തുടനീളമുള്ള കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ജന്മസ്ഥലങ്ങള് സന്ദര്‍ശിക്കും. ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ (എന്‍ഒകെ) പ്രതിനിധി സംഘം വ്യക്തിപരമായി ആദരിക്കുകയും ജനറല്‍ ഓഫീസര്‍ കമാന്ഡിംഗില് നിന്നുള്ള മെമന്റോയും നന്ദി അറിയിക്കുന്ന കത്തും നല്‍കും. ......
കൊച്ചി: എംവി വാന്‍ ഹായ് 503നെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിജയകരമായി സമുദ്ര-ഗൗഡ ടഗ് ഓഫ്ഷോര്‍ വാരിയറിലേക്ക് മാറ്റി. തീപിടിച്ച എം വി വാന്‍ ഹായ് 503 കണ്ടയ്നര്‍ കപ്പലിന്റെ സ്ഥാനം നിലനിര്‍ത്താന്‍ ഐ സി ജി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റവും ശക്തമായ പടിഞ്ഞാറന്‍ കാറ്റും ചേര്‍ന്നപ്പോള്‍ കപ്പല്‍ തീരത്തേക്ക് വേഗത്തില്‍ നീങ്ങാന്‍ കാരണമായി. ......
കൊട്ടാരക്കര : മാക്കന്നൂർ കിണറ്റിൻകര മേഖലയിൽ മൂടിക്കെട്ടിയ ലോറിയിൽ നായ്ക്കളുമായി സ്ത്രീകൾ ഉൾപ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പിൽ നായ്ക്കളെ ഉപേക്ഷിക്കാൻ എത്തിയെന്നാരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ......
മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയി ച്ചു. ......
കൊച്ചി- ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പിവിആര്‍ ഐനോക്സ് സംസ്ഥാനത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പിവിആര്‍ ലുലുവില്‍ സ്ട്രൈറ്റ് ഔട്ടാ കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ അവതരിപ്പിച്ചു. ......
The Kerala High Court has issued strong criticism against the state government for failing to take legal action to recover damages from the owners of a foreign cargo ship responsible for a major oil and chemical spill off the Kerala coast. The incident caused severe environmental damage and affected the livelihoods of local fishermen.
While considering case 2025 KHC OnLine 1792, the court observed that although the government spent substantial public funds on cleanup operations, it neglected to pursue compensation from the ship’s owners. ......
വിദേശ ചരക്ക് കപ്പൽ കടലിൽ എണ്ണയും രാസവസ്തുക്കളും ചോർത്തി പരിസ്ഥിതിക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ കേരള ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 2025 KHC OnLine 1792 എന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
സംഭവത്തിനുശേഷം സർക്കാർ വലിയ തുക മുടക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും, കപ്പലിന്റെ ഉടമസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിയമനടപടികൾ സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
കൊച്ചി: മാധ്യമ പ്രവര്ത്തകന് സിയ ഉസ് സലാം രചിച്ച ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം (ബീയിങ് മുസ്ലിം ഇന്‍ ഹിന്ദു ഇന്ത്യ- എ ക്രിട്ടിക്കല്‍ വ്യൂ) എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ സി പി ഐ (എം) ജനറല്‍ സെക്രട്ടറി എം എ ബേബി കൊച്ചിയില്‍ പ്രകാശനം ചെയ്തു.
ഫാസിസത്തിനെതിരെയുള്ള സമരം രാഷ്ട്രീയത്തില്‍ എന്നതിനേക്കാള്‍ സാംസ്കാരികരംഗത്താണ് പ്രധാനമെന്ന് എം എ ബേബി പറഞ്ഞു. ഇംഗ്ലീഷില്‍ പുസ്തകം രചിച്ച സിയ ഉസ് സലാമിന്റെ വിമാനടിക്കറ്റ് ബുക്കിംഗിലുള്ള പേരിലെ അക്ഷരപ്പിശകു കാരണം ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് ഡെല്‍ഹിയില്‍ നിന്ന് അദ്ദേഹത്തിന് വിമാനയാത്ര അനുവാദിക്കവദിക്കാതിരുന്നത് ഈ പുസ്തകത്തിനെ പ്രസക്തമാക്കുന്ന ഞെട്ടിക്കുന്ന അനുഭവമാണെന്ന് സിദ്ധാര്‍ത്ഥ് വരദരാജന് പറഞ്ഞു. ......